ബനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണം
1601499
Tuesday, October 21, 2025 2:04 AM IST
കല്ലൂപ്പാറ: ദൈവത്തിനും മനുഷ്യർക്കും സ്വീകാര്യമായ ജീവിതം നയിച്ച ആളായിരുന്നു ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസെന്ന് മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത യുറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ.
കോട്ടൂർ ബനഡിക്ട് മാർ ഗ്രിഗോറിയോസ് സ്മാരക ദിവ്യകാരുണ്യാലയത്തിൽ 31-ാമത് ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ ഫാ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ, മിഷണറീസ് ഓഫ് സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് സന്യാസസമൂഹം ഇൻഡ്യൻ സുപ്പീരിയർ ജനറൽ ഫാ.സജിൻ തളിയത്ത്, ദിവ്യകാരുണ്യാലയം ഡയറക്ടർ ഫാ. സുബിൻ കൂവക്കാട്ട്, പ്രഫ.ജേക്കബ് എം. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
നിയുക്ത ബിഷപ്പിനെ മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷൻ പ്രസിഡന്റ് അലക്സ് കുര്യാക്കോസ് പൊന്നാടയണിയിച്ചു. അനുസ്മരണ ബലിയ്ക്ക് മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ കാർമികത്വം വഹിച്ചു.