ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1601669
Wednesday, October 22, 2025 3:40 AM IST
പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ജില്ലാ സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട് റീച്ച് ആക്ടിവിറ്റിയുടെ ഭാഗമായി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർഥികൾക്കായി മൊബൈൽ അഡിക്ഷൻ, ചൈൽഡ് ലോ, സേഫ് ആൻഡ് അൺ സേഫ് ടച്ച് എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ മുഖ്യപ്രഭാഷണം നടത്തി.
ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ല കോർഡിനേറ്റർ എസ്. ശുഭശ്രീ, എസിപിഒ മേരി മത്തായി, ജെൻഡർ സ്പെഷലിസ്റ്റ് വാസു രഘു, ജെൻഡർ സ്പെഷലിസ്റ്റ് എം.എം. അനുഷ തുടങ്ങിയവർ പ്രസംഗിച്ചു.