പി​ക്ക​പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചു
Saturday, June 15, 2024 4:09 AM IST
കൂ​ട​ൽ: ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചു. അ​ട്ട​ച്ചാ​ക്ക​ല്‍ പ​നം​തോ​ട്ട​ത്തി​ല്‍ മു​രു​പ്പേ​ല്‍ സാ​ബു​വാ​ണ് (സ​ജു-55) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കൂ​ട​ല്‍ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ് സാ​ബു. കൂ​ട​ല്‍ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍ എ​തി​രേ വ​ന്ന പി​ക്ക​പ് വാ​നു​മാ​യി ഓ​ട്ടോ​റി​ക്ഷ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൂ​ട​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ: പ്ര​ഭ. മ​ക്ക​ള്‍: സു​നി, സൂ​ര​ജ്.