വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി പ​ശു ച​ത്തു
Thursday, June 20, 2024 4:16 AM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ മാ​രം​കു​ളം നി​ർ​മ​ല​പു​രം പാ​റ​യ്ക്കാ​ട്ട് കി​ഴ​ക്കേ​തി​ൽ ത​ന്പി​യു​ടെ വ​ള​ർ​ത്തു​പ​ശു ഷോ​ക്കേ​റ്റു ച​ത്തു. പ്ലാ​വി​ൽ നി​ന്നു പ​ഴു​ത്ത ച​ക്ക വീ​ണ​പ്പോ​ൾ ഇ​തി​നൊ​പ്പം പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടി​യാ​ണ് പ​ശു ച​ത്ത​ത്.

ച​ക്ക വീ​ണ​തു ക​ണ്ട് അ​തു തി​ന്നാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​വി​നു ഷോ​ക്കേ​റ്റ​ത്. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ത​ന്പി​യു​ടെ വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു പ​ശു​വ​ള​ർ​ത്ത​ൽ. 90,000 രൂ​പ വി​ല​മ​തി​ക്കു​ന്ന പ​ശു​വാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ന​ഷ്ട​പ​രി​ഹാ​രം തേ​ടി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​നെ സ​മീ​പി​ക്കു​മെ​ന്നു ത​ന്പി പ​റ​ഞ്ഞു.