അ​ടൂ​ർ പു​തു​വ​ലി​ൽ വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം
Wednesday, June 19, 2024 4:56 AM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ലി​ൽ വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം. പു​തു​വ​ൽ തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി മാത്യു(69)​വി​ന്‍റെ വീ​ടാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. മേ​രി​ക്കു​ട്ടി​യും സ​ഹാ​യി​യാ​യ സ്ത്രീ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ൾ മ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി മു​ൻ​വ​ശ​ത്തെ പ്ര​ധാ​ന വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽനി​ന്നു ല​ഭി​ച്ചു. വാ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ കു​ത്തിപ്പൊളി​ച്ച നി​ല​യി​ലാ​ണ്. വാ​തി​ലി​ൽ ത​ട്ടു​ന്ന ശ​ബ്ദം​കേ​ട്ട മേ​രി​ക്കു​ട്ടി സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് സം​ഭ​വം പ​റ​ഞ്ഞു. അ​യ​ൽവീ​ടുകളിൽ ലൈറ്റ് തെ​ളി​ഞ്ഞ​തോ​ടെ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ൾ ഓ​ടി രക്ഷ​പ്പെ​ട്ടു.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​രുന്നു.