കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, June 19, 2024 4:56 AM IST
പ​ന്ത​ളം: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ ​മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ബു​ധ​നൂ​ർ വ​ർ​ണേ​ത്ത് ന​ന്ദ​ന​ത്തി​ൽ ജ​യ​ശ്രീ (47)യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പ്ര​സ​ന്ന​ൻ (58), മ​ക്ക​ളാ​യ അ​നു​പ്രി​യ(24), ദേ​വ​പ്രി​യ (20)എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം​സി റോ​ഡി​ൽ കു​ള​ന​ട​യ്ക്കും ചെ​ങ്ങ​ന്നൂ​രി​നും മ​ധ്യേ മാ​ന്തു​ക ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.45നാ​ണ് അ​പ​ക​ടം. യു​കെ​യി​ൽ എം​ബി​ബി​എ​സി​ന് പ​ഠി​ക്കു​ന്ന ദേ​വ​പ്രി​യ​യെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ​നി​ന്നും വെ​ട്ടു​ക​ല്ലും ക​യ​റ്റി പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ്ര​സ​ന്ന​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​ണ്.