ഒ​ളി​ന്പി​ക്സ് വാ​രാ​ഘോ​ഷം: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര
Thursday, June 20, 2024 4:07 AM IST
പ​ത്ത​നം​തി​ട്ട: 26 മു​ത​ൽ പാ​രീ​സി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സി​ന്‌ മു​ന്നോ​ടി​യാ​യു​ള്ള വാ​രാ​ഘോ​ഷ​ത്തി​ന്‌ ജി​ല്ല​യി​ൽ തു​ട​ക്കം. വാ​രാ​ഘോ​ഷ​ത്തി​ന്‌ വി​ളം​ബ​രം കു​റി​ച്ച്‌ ഘോ​ഷ​യാ​ത്ര ന​ട​ന്നു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ്‌ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്‌.

ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി വി. അ​ജി​ത്‌ ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളാ​യ അ​തു​ൽ പ്ര​സൂ​ൺ, രേ​വ​തി എ​സ്.​നാ​യ​ർ എ​ന്നി​വ​ർ​ക്ക്‌ ദീ​പ​ശി​ഖ കൈ​മാ​റി. ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ്‌ ഓ​ഫും ചെ​യ്‌​തു. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്‌ ജ​ങ്‌​ഷ​നി​ൽ നി​ന്ന്‌ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ന​ഗ​രം ചു​റ്റി ഹെ​ഡ്‌ പോ​സ്റ്റ് ഓ​ഫീ​സി​ന്‌ സ​മീ​പം സ​മാ​പി​ച്ചു.

മു​ത്തു​ക്കു​ട​ക​ളാ​ലും വാ​ദ്യ​മേ​ള​ങ്ങ​ളാ​ലും വ​ർ​ണാ​ഭ​മാ​യി ഘോ​ഷ​യാ​ത്ര​യി​ൽ സം​സ്ഥാ​ന, ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ, എ​ൻ​സി​സി, എ​ൻ​എ​സ്‌​എ​സ്‌, ന​ഴ്‌​സിം​ഗ്, റോ​ള​ർ സ്‌​കേ​റ്റിം​ഗ്, സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ്‌ കേ​ഡ​റ്റ്‌, സ്‌​കൗ​ട്ട്‌, റെ​ഡ്‌ ക്രോ​സ്‌, ക​രാ​ട്ടെ, ക​ള​രി​പ്പ​യ​റ്റ്‌ താ​ര​ങ്ങ​ൾ, സ്‌​കൂ​ൾ-​കോ​ള​ജ്‌ വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്‌ അ​ണി​നി​ര​ന്ന​ത്‌. ന​ഗ​ര​ത്തി​ൽ ക​ള​രി​പ്പ​യ​റ്റ്‌, റോ​ള​ർ സ്‌​കേ​റ്റിം​ഗ് പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

റാ​ലി​യി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്ത​വും പ്ര​ക​ട​ന​വും കാ​ഴ്‌​ച​വ​ച്ച സ്‌​കൂ​ളു​ക​ൾ​ക്ക്‌ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്‌​തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു, സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ,

ട്ര​ഷ​റ​ർ ഡോ. ​ചാ​ർ​ലി ചെ​റി​യാ​ൻ, മു​ൻ ഫു​ട്ബോ​ൾ താ​രം കെ.​ടി. ചാ​ക്കോ, ബി​ൻ​സി സൂ​സ​ൻ ടൈ​റ്റ​സ്, ജോ​യ് പൗ​ലോ​സ്, എ​ൻ. ച​ന്ദ്ര​ൻ, കെ. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.