ഓണം: പൂവൊരുക്കും ഗ്രാമം പദ്ധതിയുമായി പെരുനാട്
1430578
Friday, June 21, 2024 4:37 AM IST
പെരുനാട്: ഇക്കൊല്ലം മുതൽ അത്തപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'പൂവൊരുക്കും ഗ്രാമം' പദ്ധതിക്ക് തുടക്കമായി.
ഹൈബ്രിഡ് ഇനത്തിൽപെട്ട ചെണ്ടുമല്ലി തൈകളുടെ വിതരണം കൃഷിഭവൻ അങ്കണത്തിൽ നടന്നു. ഓണക്കാലത്തേക്ക് അത്തപ്പൂക്കളം ഇടുന്നതിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിൽ എത്തലാണ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ലക്ഷ്യം . ചെണ്ടുമല്ലി തൈകളുടെ ആദ്യവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. എസ്. സുകുമാരൻ, രാജം ടീച്ചർ, കൃഷി ഓഫീസർ ടി.എസ്. ശ്രീതി, അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ്കുമാർ, സീനിയർ കൃഷി അസിസ്റ്റന്റ് എൻ. ജിജി,രാഹുൽ,
എം. കെ. മോഹൻദാസ്, പി,എസ്. സതീശൻ, സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ് സി, എസ്ടി, ജനറൽ വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.