ഒ​ളി​മ്പി​ക്സ് ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം
Wednesday, June 19, 2024 4:45 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23നു ​ന​ട​ത്തു​ന്ന ഒ​ളി​ന്പി​ക്സ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കും.

മു​ത്തു​ക്കു​ട​യും വാ​ദ്യ​മേ​ള​ങ്ങ​ളും വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ദീ​പ​ശി​ഖ പ്ര​യാ​ണ​വും അ​ക​ന്പ​ടി​യാ​കും. സം​സ്ഥാ​ന, ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും പ​ങ്കെ​ടു​ക്കും. അ​തോ​ടൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളി​ന് ട്രോ​ഫി​യും ന​ൽ​കും.