മല്ലപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. കല്ലൂപ്പാറ പഞ്ചായത്തിലെ എട്ടാം വാർഡിൽ പുതുശേരി ആശാരിക്കാലായിൽ തങ്കമണി രാജപ്പന്റെ വീടിന്റെ മേൽക്കൂരയാണ് ഇടിഞ്ഞു വീണത്.
കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തങ്കമണി കാൻസർ രോഗിയും മകൻ വൃക്ക രോഗിയുമാണ്.