പത്തനംതിട്ട: വായനദിനം, വാരാചരണ പരിപാടികൾക്ക് സ്കൂളുകളിലും വായനശാലകളിലും സാസ്കാരിക കേന്ദ്രങ്ങളിലും തുടക്കമായി. മലയാളിയെ വായന സംസ്കാരത്തോട് അടുപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
വായനയിലൂടെ മാത്രമേ സമൂഹത്തിന് നന്മയും വളര്‍ച്ചയും കൈവരിക്കാനാകൂ. ഈ കാലഘട്ടത്തില്‍ വായന എന്നത് പുസ്തങ്ങളില്‍നിന്നും മൊബൈല്‍ സ്ക്രീനുകളിലേക്ക് മാറി. ഏറിയ പങ്ക് പൗരന്മാരും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ വായന രൂപപ്പെടുത്തുന്നവരായി മാറിക്കഴിഞ്ഞുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാനന് ഫാ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്സിഇആര്ടി റിസര്‍ച്ച് മുൻ ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി.
ഫൗണ്ടേഷന് സെക്രട്ടറി സി.കെ. നസീര്‍, തിരുവല്ല എഇഒ മിനി കുമാരി, പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്, ഹെഡ്മിസ്ട്രസ് എസ്. ലത എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളിലെ മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, പൊതുവിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനദിന മാസാചരണവും സംഘടിപ്പിച്ചത്.
പി.എന്‍. പണിക്കര്‍ അനുസ്മരണവും ആല്‍ബം പ്രകാശനവും
വാഴമുട്ടം: പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വാഴമുട്ടം ഗവ. എല്‍പി സ്കൂളില്‍ നടന്ന വായനദിനാചരണം ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്. അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മഹാത്മഗാന്ധി, ഡോ. ബി.ആര്. അംബേദ്ക്കര്‍, അബ്ദുള്‍ കലാം ആസാദ്, പി.എന്‍. പണിക്കര്‍ എന്നിവരുടെ ആല്‍ബം സ്കൂള്‍ വിദ്യാര്‍ഥിനി അഭിരാമി പി. പ്രദീപ് പ്രകാശനം ചെയ്തു. പി. ദേവാനന്ദ്, ദേവ പ്രയാഗ് രഞ്ജിത്,
ദേവി ദക്ഷിണ, ജഗദ എം. നായര്‍ എന്നിവര്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, ജില്ലാ ട്രഷറര്‍ എ.ജി. ദീപു, അഡ്വ. എസ്. മനോജ്, പി.ടി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.