സി​ബി​ന്‍റെ സംസ്കാരം തിങ്കളാഴ്ച കീഴ്‌വായ്പൂരിൽ
Saturday, June 15, 2024 4:03 AM IST
മ​ല്ല​പ്പ​ള്ളി: കു​വൈ​റ്റി​ൽ ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച കീ​ഴ്‌​വാ​യ്പൂ​ര് തേ​വ​രോ​ട്ട് സി​ബി​ന്‍ ടി. ​ഏ​ബ്ര​ഹാ​മി​ന്‍റെ (31) മൃ​ത​ദേ​ഹം മ​ല്ല​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചു. മ​ല്ല​പ്പ​ള്ളി ജോ​ർ​ജ് മാ​ത്ത​ൻ മി​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ബി​നു രാ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി,

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷി​ബു തോ​മ​സ്, ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ഫി​ലി​പ്പ് സ​ക്ക​റി​യ, എ​ൻ​ബി​ടിസി ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ം. 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നു​വ​രെ കീ​ഴ്‌​വാ​യ്പൂ​ര് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്നാ​ണ് സം​സ്കാ​രം.