മുണ്ടപ്പള്ളി ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ
1338482
Tuesday, September 26, 2023 10:45 PM IST
അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ മുണ്ടപ്പള്ളി ഭാഗത്ത് കാട്ടുപന്നി ശല്യത്തിൽ കർഷകർ പൊറുതിമുട്ടി. രാത്രിയിൽ കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ മരച്ചീനി, വാഴ, പച്ചക്കറി ഉൾപ്പടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.
ഇഞ്ചി ഉൾപ്പെടെയുള്ളവ കുത്തിമറിച്ചിടുകയാണ്. എരിവ് മൂലം ഇഞ്ചി അവ തിന്നാറില്ല. വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്ത് ഇഞ്ചി നശിപ്പിക്കുന്നത് കർഷകർക്കുണ്ടാക്കുന്ന നഷ്ടം ഏറെയാണ്.
പച്ചക്കറി കൃഷികളും വ്യാപകമായി നശിപ്പിച്ചു. പയർ ഉൾപ്പെടെയുള്ളവ ചവിട്ടി മെതിച്ചിരിക്കുകയാണ്. കൃഷിയിടത്തിനു ചുറ്റും നൈലോൺ വല ഇട്ടിട്ടുണ്ടെങ്കിലും ഇത് കടിച്ചു മുറിച്ച ശേഷം പന്നികൾ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്.
പ്ലാക്കാട്ട് ഏലാ, ഏലിയിൽ ഏലe, പാറയ്ക്കൽ ഏലാ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു.