വൈദ്യുതി കണക്ഷൻ നൽകി
1337280
Thursday, September 21, 2023 11:53 PM IST
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ മോതിരവയൽ, ഉരുൾ വേങ്ങത്തടത്തിൽ 30 വർഷമായി വൈദ്യുതി കണക്ഷൻ ഇല്ലാതെ ഇരുന്ന വീട്ടിൽ വൈദ്യുതി എത്തി.
വീടിനോടു ചേർന്ന് വൈദ്യുത പോസ്റ്റ് ഉണ്ടായിട്ടും കണക്ഷൻ എടുക്കുന്നതിന് ആവശ്യമായ സാമ്പത്തികം ഇല്ലാതെ ഇരുന്ന വേങ്ങത്തടം സുജയ്ക്ക് വിദേശ മലയാളികളുടെയും നാട്ടിലുള്ളവരുടെയും സഹായത്തോടെ വീട് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.
വൈദ്യുത കണക്ഷന്റെ ഉദ്ഘാടനം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ നിർവഹിച്ചു.
വൈദ്യുതി ബോർഡ് ജീവനക്കാരായ സബ് എൻജിനിയർ അമ്പിളിക്കുട്ടൻ, ജീവനക്കാരായ പ്രദീപ്, ബാബു, സേതു, അനിൽ, ഒ.ആർ. ഗോപാലകൃഷ്ണൻ, പി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.