ശുചിത്വ സന്ദേശ റാലി നടത്തി
1336373
Monday, September 18, 2023 12:06 AM IST
പത്തനംതിട്ട: ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.ഒ യുടെ ഭാഗമായി നഗരത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ് ഫ്ളാഗ് ഓഫ് ചെയ്തു.
മുസ്ലിയാര് കോളജിലെ യൂത്ത് വോളണ്ടിയര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ലൈബ്രറിയില്‍നിന്ന് ആരംഭിച്ച റാലി നഗരസഭാങ്കണത്തില്‍ സമാപിച്ചു.
റാലിക്ക് മുന്നോടിയായി ഹരിതകര്‍മ സേനാംഗങ്ങളുടെ ഫളാഷ് മോബ് നടന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. അനീന എന്നിവര്‍ നേതൃത്വം നല്കി.