സഭയെ ശക്തമാക്കേണ്ടത് അല്മായ ദൗത്യം: ബിഷപ് മാർ തോമസ് തറയിൽ
1298085
Sunday, May 28, 2023 10:59 PM IST
മല്ലപ്പള്ളി: സഭയെ ശക്തമാക്കേണ്ടത് അല്മായരുടെ ദൗത്യമാണെന്ന് ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ. മലങ്കര കാത്തലിക് അസോസിയേഷൻ മല്ലപ്പള്ളി മേഖല അല്മായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭാപ്രവർത്തനങ്ങൾ കൂടുതൽ ശക്തികരിക്കേണ്ടത് തങ്ങളുടെ ദൗത്യമായി അല്മായർ സ്വീകരിക്കണമെന്ന് ബിഷപ് പറഞ്ഞു.
കാരുണ്യ പ്രവൃത്തികൾ ചെയ്യുന്നതു സഭയുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ അല്മായർ നൽകുന്ന നേതൃത്വം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡന്റ് മോൻസി വർഗീസ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ, മോൻസി വർഗീസ്, ഫാ.ഫിലിപ്പ് വട്ടമറ്റം, ഫാ. തോമസുകുട്ടി പതിനെട്ടിൽ, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, എ.ഡി. ജോൺ, സനോജ് ഷാജി, മാത്യു അലക്സ്, സജി ജോർജ്, ഷിബു ചുങ്കത്തിൽ, അനീഷ് വി. ചെറിയാൻ, എലിസബത്ത് ടോണി എന്നിവർ പ്രസംഗിച്ചു.