ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതിത്തൂൺ കടപുഴകി
1591951
Tuesday, September 16, 2025 1:08 AM IST
പത്തനംതിട്ട: അഴൂർ പാറക്കടവ് പാലത്തിനു സമീപം റോഡരികിൽ നിന്നിരുന്ന വൈദ്യുതതൂൺ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു മുകളിലേക്ക് കടപുഴകി. അപകടം ഒഴിവായത് തലനാരിഴയ്ക്ക് ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. കോന്നിയിൽ നിന്നും പ്രമാടം വഴി പത്തനംതിട്ടയിലെക്ക് വരികയായിരുന്ന മുരഹര ബസിനു മുകളിലേക്കാണ് വൈദ്യുത തൂണ്
ണത്.
വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ ഭയന്നു പുറത്തേക്ക് ഇറങ്ങാതിരുന്നതും വലിയ അപകടം ഒഴിവാക്കി. ആരെങ്കിലും പുറത്തേക്ക് ഇറങ്ങിയിരുന്നുവെങ്കിൽ എർത്തിംഗ്
സംഭവിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കുന്നതിന് കാരണമാവുകയും ചെയ്യുമായിരുന്നു. തൂണ് കടപുഴകിയെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല.
ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തിയെങ്കിലും ലൈനിൽ വൈദ്യുതി നിലയ്ക്കാത്തതിനാൽ രക്ഷാപ്രവർത്തനവും വൈകി. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ബസ് മുന്നോട്ടെടുത്തത്. റോഡരികിൽ അപകടാവസ്ഥയിൽ നിന്ന തൂണാണ് മറിഞ്ഞുവീണതെന്ന് പറയുന്നു.