എസ്എൻഡിപി യോഗം യൂണിയൻ തലത്തിൽ നേതൃസംഗമങ്ങൾ
1591943
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായി മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തമാക്കുന്നതിനും കുടുംബയൂണിറ്റ് മുതൽ സംഘടനയ്ക്കു കൂടുതൽ കരുത്തേകുവാനും എസ്എൻഡിപി യൂണിയൻ തലങ്ങളിൽ ശാഖാ നേതൃസംഗമങ്ങൾ നടത്തും. സംഘടനാ പ്രവർത്തനങ്ങളും പ്രാദേശികമായ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുക്കും.
അടൂർ യൂണിയനു കീഴിലുള്ള 66 ശാഖായോഗങ്ങളുടേയും ശാഖാ കുടുംബയോഗങ്ങളുടേയും മൈക്രോ യൂണി റ്റുകളുടേയും വിവിധ പോഷകസംഘടനകളുടേയും ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന അടൂർ യൂണിയൻ ശാഖാനേതൃത്വസംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർ ഗീതം കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹൻ, ചെയർമാൻ എം. മനോജ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
റാന്നിയിൽ
പത്തനംതിട്ട: റാന്നി എസ്എൻഡിപി യൂണിയൻ ശാഖാനേതൃത്വ സംഗമം 19 നു രാവിലെ ഒന്പതിന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . 1250 പേർ നേതൃസംഗമത്തിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹൻ , ശാഖാ പ്രസിഡന്റുമാരായ വാസുദേവൻ വയറൻമരുതി, സുകുലാൽ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
കുന്പനാട്ട്
പത്തനംതിട്ട: തിരുവല്ല , കോഴഞ്ചേരി യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒന്പതിന് കുമ്പനാട് ലോയൽ കൺവൻഷൻ സെന്ററിൽ ശാഖാ നേതൃത്വ സംഗമം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2500 പ്രതിനിധികൾ പങ്കെടുക്കും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, സന്തോഷ് ശാന്തി, എന്നിവർ പങ്കെടുത്തു.
പത്തനംതിട്ടയിൽ
പത്തനംതിട്ട: എസ്എൻഡിപി യോഗം പത്തനംതിട്ട, പന്തളം യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മളനത്തിൽ അറിയിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകും. പത്തനംതിട്ട യൂണിയൻ പ്രസിഡൻറ് കെ. പത്മകുമാർ സ്വാഗതം പറയും. 2580 പ്രതിനിധികൾ നേതൃസംഗമത്തിൽ പങ്കെടുക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡോ. എ.വി. ആന്ദരാജ്, പത്തനംതിട്ട യൂണിയൻ സെക്ര്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റൻറ് സെക്രട്ടറി ടി.പി. സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ പങ്കെടുത്തു.