ക​ഞ്ചാ​വ് വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം തോ​ട്ടി​ല്‍ ചാ​ടി​യ​യാ​ളെ പി​ടി​കൂ​ടി
Saturday, April 1, 2023 10:46 PM IST
തി​രു​വ​ല്ല: പോ​ലീ​സ് പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ക​രു​തി​യ ക​ഞ്ചാ​വ് പൊ​തി വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം, തോ​ട്ടി​ല്‍ ചാ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ള്‍ ക​സ്റ്റ​ഡി​യി​ലാ​യി. തി​രു​വ​ല്ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന ചു​മ​ത്ര ആ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ടി​ല്‍ മോ​ന്‍​സി​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത തെ​ര​ച്ചി​ലി​ല്‍ കൊ​ട്ടാ​ലി പാ​ല​ത്തി​ന​ടു​ത്തു​നി​ന്നു പി​ടി​യി​ലാ​യ​ത്.
പോ​ലീ​സ് പി​ന്തു​ട​രു​ന്ന​ത​റി​ഞ്ഞ മോ​ന്‍​സി ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് വെ​ള്ള​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് ര​ക്ഷ​പ്പെ​ട്ട​ത്. ക​വ​റി​ല്‍ നി​ന്നു 90 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​വ​ല്ല പോ​ലീ​സും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നീ​ക്കം ന​ട​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മോ​ന്‍​സി തോ​ട്ടി​ല്‍ ചാ​ടി​യ​ത്. തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കൊ​പ്പം എ​സ്ഐ നി​ത്യ സ​ത്യ​ന്‍, എ​എ​സ്‌​ഐ ബി​ജു എ​ന്നി​വ​രും, ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ല്‍ എ​എ​സ്‌​ഐ അ​ജി​കു​മാ​റും സി​പി​ഒ സു​ജി​ത്തു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.