കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി കേ​ശ​ദാ​നം ചെ​യ്ത് എം​സി​വൈ​എം യു​വ​തി​ക​ള്‍
Monday, April 22, 2024 11:35 PM IST
പ​ത്ത​നം​തി​ട്ട: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ത​ങ്ങ​ളു​ടെ മു​ടി മു​റി​ച്ച് കാ​രു​ണ്യ​ത്തി​ന്‍റെ മാ​തൃ​ക കാ​ട്ടി എം​സി​വൈ​എം വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍. എ​ഗെ​യ്റോ - 2 കെ 24 ​വ​നി​താ സം​ഗ​മ​ത്തി​ലാ​ണ് കേ​ശ​ദാ​നം ന​ട​ന്ന​ത്.

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഉ​പാ​ധ്യ​ക്ഷ ജി​ഷ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഭ​ദ്രാ​സ​ന വ​നി​താ സം​ഗ​മം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ.​ സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍ അ​പ​ര്‍​ണ (ക്യു​പ്പി ) വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വ​നി​താ സം​ഗ​മ​ത്തി​ല്‍ എം​സി​എം​എ​ഫ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ഷീ​ജ ഏ​ബ്ര​ഹാം, ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ഏ​ബ്ര​ഹാം, വൈ​ദി​ക ജി​ല്ല വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​റ​ക്ക​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജോ​വാ​ന്‍, ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ടെ​നി സ​ജി, സ്നേ​ഹ യോ​ഹ​ന്നാ​ന്‍, അ​ക്സാ രാ​ജ​ന്‍, സോ​നാ മ​റി​യം ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി ക്ലാ​സ് ന​യി​ച്ചു.​ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ലെ 100 ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള 200ല്‍ ​പ​രം യു​വ​തി​ക​ള്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.