നി​മി​ഷ​പ്രി​യ​യു​ടെ കാ​ര്യ​ത്തി​ല്‍ ബോ​ധ്യം വ​ന്ന​ ശേ​ഷം ഇ​ട​പെ​ടും: ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍
Wednesday, April 24, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: വ​ധ​ശി​ക്ഷ കാ​ത്ത് യ​മ​നിലെ‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷപ്രി​യ​യു​ടെ വി​ഷ​യ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച് ബോ​ധ്യം വ​ന്ന​തി​നു ശേ​ഷം ഇ​ട​പെ​ടു​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍. പ​ത്ത​നം​തി​ട്ട​യി​ല്‍ മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​മി​ഷപ്രി​യ മ​നഃപൂ​ര്‍​വം കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നും ഇ​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​തേ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​ഠി​ച്ചു വ​രി​ക​യാ​ണ്. കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യംവ​ന്ന​ ശേ​ഷം ഇ​ട​പെ​ടും. അ​ല്ലെ​ങ്കി​ല്‍ അ​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​കും. നി​മി​ഷ​പ്രി​യ​യെ ര​ക്ഷി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് ബോ​ച്ചെ ഫാ​ന്‍​സ് ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു.

നി​മി​ഷ പ്രി​യ മ​നഃ​പൂ​ര്‍​വം കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു. മ​റ്റൊ​രു വി​ഭാ​ഗം പ​റ​യു​ന്നു അ​വ​ര്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന്. എ​ന്താ​ണ് യാ​ഥാ​ര്‍​ഥ്യ​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ല്‍ അ​വ​രെ ര​ക്ഷി​ക്കും. ഒ​ന്ന​ര​ക്കോ​ടി രൂ​പ മ​തി​യ​ല്ലോ? പൂ​ര്‍​ണ​മാ​യും ചി​ല​പ്പോ​ള്‍ ഞാ​ന്‍ കൊ​ടു​ക്കും.

അ​ല്ലെ​ങ്കി​ല്‍ പ​കു​തി ന​ല്‍​കും. ശേ​ഷി​ച്ച​ത് സ​മൂ​ഹ​ത്തി​ല്‍നി​ന്ന് ക​ണ്ടെ​ത്തും. സൗ​ദി ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന റ​ഹീമി​നെക്കു​റി​ച്ചു​ള്ള സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​ല്‍നി​ന്ന് പി​ന്മാ​റു​ന്ന​ത് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും ബോ​ബി പ​റ​ഞ്ഞു.