തിരുവല്ല: മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിഭദ്രാസന ദിനവും ബിഷപ്സ് ഡേയും മേയ് ഒന്ന്, രണ്ട് തീയതികളില്‍ ആചരിക്കും. അതിഭദ്രാസന ദിനത്തോടനുബന്ധിച്ച് ഇന്നു മുതല്‍ മേയ് ഒന്നുവരെ അതിഭദ്രാസനത്തിലെ ഇടവകകളുടെയും പ്രേഷിതസംഘടനകളുടെയും സ്ഥാപനങ്ങളുടെയും വൈദികരുടെയും സന്യസ്തരുടെയും പാസ്റ്ററൽ കൗണ്‍സില്‍ അംഗങ്ങളുടെയും സുവിശേഷ സംഘാംഗങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് അതിഭദ്രാസനം നടപ്പാക്കുന്ന ഈവാനിയന് ഭവന നിര്‍മാണ പദ്ധതിയിലേക്കുള്ള സംഭാവനകള്‍ നല്‍കും.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായി അതിഭദ്രാസനത്തില്‍ നിലവില്‍ സ്വന്തമായി ഭവനങ്ങള്‍ ഇല്ലാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളുള്ളവര്ക്കുമായി നടപ്പാക്കുന്ന പദ്ധതിയാണ് ഇവാനിയന്‍ ഭവന നിര്‍മാണ പദ്ധതി.
അതിഭദ്രാസന ദിനത്തിന്റെ ഭാഗമായി മേയ് ഒന്നിന് തിരുവല്ല ശാന്തിനിലയത്തില്‍ വൈദികസംഗമം നടക്കും.
രണ്ടിനു രാവിലെ എട്ടിന് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി മെത്രാപ്പോലീത്തമാരെയും വൈദികരെയും ആനയിക്കും. അതിഭദ്രാസനാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വിശുദ്ധ സമൂഹബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കും.
ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാത്യൂസ് മാര്‍ പക്കോമിയോസ് എന്നീ മെത്രാപ്പോലീത്തമാരും നൂറ്റിയമ്പതോളം വൈദികരും സമൂഹബലിയില്‍ സഹകാര്‍മികരാകും. കത്തീഡ്രല്‍ ഹാളില്‍ പൊതുസമ്മേളനവും ക്രമീകരിക്കും. വിവിധ വിഷയാവതരണങ്ങളും ചര്‍ച്ചയും നടക്കും.
ഈവാനിയന് ഭവന നിര്‍മാണ പദ്ധതിക്കായി ഷിബു സക്കറിയ അമ്പലവേലില്‍ ഒരു ഭവനത്തിനുള്ള തുക അതിഭദ്രാസന അധ്യക്ഷനെ ഏല്പിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജേക്കബ് പുന്നൂസ്, ഫാ. ജിസണ് പോള്‍ വേങ്ങശേരി, ഡോ. ജിനു എജി പറപ്പാട്ട് എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. വര്‍ഗീസ് കെ. ചെറിയാന് മോഡറേറ്ററാകും.
പരിപാടികളുടെ ക്രമീകരണത്തിനായി മുഖ്യവികാരി ജനറാള്‍ ഫാ.ഡോ.ഐസക് പറപ്പള്ളില്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മരുതൂര്‍, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.വര്‍ഗീസ് കെ. ചെറിയാന്, ചാന്‍സലര്‍ ഫാ. ജോസ് മണ്ണൂര്‍കിഴക്കേതില്‍, കത്തീഡ്രല്‍ വികാരി ഫാ.മാത്യു പുനക്കുളം,
ഫിനാന്‍സ് ഓഫീസര്‍ ഫാ.തോമസ് പാറയ്ക്കല്‍, പിആര്‍ഒ ഫാ. സന്തോഷ് അഴകത്ത്, ഫാ. തോമസ് തോപ്പില്‍ കളത്തില്‍, ഫാ. ചെറിയാന് കുരിശുമ്മൂട്ടില്‍, ഫാ. തോമസ് കാഞ്ഞിരത്താമണ്ണില്‍, ഫാ. ജേക്കബ് അരീക്കല്‍, ഫാ. സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. ഫിലിപ്പ് തായില്ലം, ഫാ. വര്‍ഗീസ് ചാമക്കാലായില്‍, ഫാ. ജസ്റ്റിന് ഓലിക്കല്‍,
ഷിബു ചുങ്കത്തില്‍, സിറിയക് ജോണ്‍, ലൈജു കോശി, റോസ് മേരി ജോര്‍ജ്, സിസ്റ്റര്‍ അലീന എസ്ഐസി, സിസ്റ്റര്‍ ഷീബ ഒഎസ്എസ്, സിസ്റ്റര്‍ മോനിക്ക, എം.കെ. വര്‍ക്കി, ജോയി കൂളിയാട്ട് എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു.