പ്രഭാത സവാരിക്കിടെ കാറിടിച്ചയാൾ മരിച്ചു
1418706
Thursday, April 25, 2024 3:21 AM IST
റാന്നി: വടശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് സ്ഥാപന ഉടമ മരിച്ചു. വടശേരിക്കര തിരുവോണം ഫൈനാൻസിയേഴ്സ് ഉടമ കോയിപുറത്ത് ജീവേഷ് ഭവനിൽ പി.കെ. പരമേശ്വരനാ(76, ശിവൻകുട്ടി)ണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാവിലെ 5.45ഓടെയാണ് അപകടം ഉണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന ശിവൻകുട്ടിയുടെ കാൽ കല്ലിൽ തട്ടി റോഡിലേക്ക് അൽപം കയറിയപ്പോഴാണ് കാർ ഇടിച്ചതെന്ന് പറയുന്നു.
ഉടൻതന്നെ ഇടിച്ച വാഹനത്തിൽ പത്തനംതിട്ട ആശുപത്രിയിലേക്കും പിന്നീട് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശിവൻകുട്ടിക്ക് ഓപ്പറേഷൻ നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു.
ഭാര്യ: സുശീലാമ്മാൾ, മകൻ: രാകേഷ് (ബംഗളൂരു). മരുമകൾ: സ്മിത രാഗേഷ്.