ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠ​യ്ക്കാ​യി ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി
Thursday, April 25, 2024 3:21 AM IST
പ​ത്ത​നം​തി​ട്ട: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ മേ​യ് ഏ​ഴി​നു പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നു​ള്ള വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ൽ​മാ​റ്റി​യി​ലെ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും സ്വീ​ക​രി​ച്ചു.

റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ക​സാ​ക്കി​സ്ഥാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ അ​ല​ക്സാ​ണ്ട​ർ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ൽ​നി​ന്നാ​ണ് തി​രു​ശേ​ഷി​പ്പ് സ്വീ​ക​രി​ച്ച​ത്. അ​പ്പ​സ്തോ​ലി​ക് നൂ​ൺ​ഷോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പ​നം​തു​ണ്ടി​ൽ, സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ കാ​ത്ത​ലി​ക് ബി​ഷ​പ് കോ​ൺ​ഫ്ര​ൻ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ ​മും​ബേ​ൽ സേ​ര,

സ​ഹ മെ​ത്രാ​പ്പോ​ലീ​ത്ത​ാമാ​ർ, വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, ച​ന്ദ​ന​പ്പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ആ​ന്‍റ​ണി ച​ന്ദ​ന​പ്പ​ള്ളി, ട്ര​സ്റ്റി വി​ൽ​സ​ൺ പാ​ല​വി​ള, മു​ൻ ട്ര​സ്റ്റി കെ.​കെ. ഡൊ​മി​നി​ക്, രൂ​പ​ത അ​ല്മാ​യ പ്ര​തി​നി​ധി സം​ഘം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കു​ന്ന തി​രു​ശേ​ഷി​പ്പ് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ട ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി​യേ തു​ട​ർ​ന്ന് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലൂ​ടെ പ്ര​യാ​ണം ന​ട​ത്തി ഏ​ഴി​നു രാ​വി​ലെ ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ എ​ത്തി​ക്കും.

ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കും.