വീ​ട്ടി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 11,643 പേർ
Wednesday, April 24, 2024 4:03 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ്വ​ന്തം വീ​ട്ടി​ല്‍​ത​ന്നെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ​യി​ലൂ​ടെ ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 11,643 പേ​ര്‍. 85 വ​യ​സി​ന് മു​ക​ളിലുള്ള 9,624 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2,019 പേ​രും ഇ​തി​ല്‍​പ്പെ​ടു​ന്നു. നാ​ളെ​വ​രെ വീ​ട്ടി​ല്‍ വോ​ട്ട് തു​ട​രും.

ഇ​ടി​പി​ബി​എ​സ്: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 208 വോ​ട്ട​ര്‍​മാ​ര്‍

പ​ത്ത​നം​തി​ട്ട: ഇ​ല​ക്‌ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം മു​ഖേ​ന മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ 22 വ​രെ വോ​ട്ട് രേ​ഖ​പ്പെടു​ത്തി​യ​ത് 208 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍.

ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ര്‍​ഹ​രാ​യ 4256 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പോ​ര്‍​ട്ട​ല്‍ വ​ഴി ഇ-​ബാ​ല​റ്റു​ക​ള്‍ അ​യ​ച്ച​ത്.

സൈ​നി​ക-​അ​ര്‍​ധസൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് സ​ര്‍​വീ​സ് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം.