കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
1418153
Monday, April 22, 2024 11:35 PM IST
മല്ലപ്പള്ളി: കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇടവ വികാരി ഫാ. സി.കെ. കുര്യൻ ചക്കുമൂട്ടിൽ കൊടിയേറ്റി. 24, 25 തീയതികളിൽ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, ഏഴിന് വചനശുശ്രൂഷ.
26നു വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം,7.15ന് റാസ മണലാടിക്കൽ കുരിശടിയിൽ നിന്നാരംഭിച്ച് കടമാൻകുളം കുരിശടിവഴി ഐക്കരപ്പടി കുരിശിലെത്തി കുരീച്ചിറ്റവഴി പള്ളിയിൽ എത്തും. 27ന് രാവിലെ 7ന് പ്രഭാതനമസ്കാരം, 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ധൂപപ്രാർഥന, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.