വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം: മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Wednesday, April 24, 2024 4:03 AM IST
തി​രു​വ​ല്ല: ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഡോ. ​തി​യാ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോലീ​ത്ത. ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​വ​രും വി​ഭാ​ഗീ​യ​ത​ക​ള്‍​ക്ക​തീ​ത​മാ​യ നി​ല​പാ​ടു​ള്ള​വ​രും പൊ​തു ജീ​വി​ത​ത്തി​ല്‍ ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​പ്പിടി​ക്കു​ന്ന​വ​രും വി​ജ​യി​ച്ചു വ​രേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പി​നാ​വ​ശ്യ​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദാ​രി​ദ്ര്യം, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി നീ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ല്‍പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഒ​പ്പം നി​ല്‍​ക്കു​ന്ന​വ​രും പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണം.

രാ​ജ്യം കാ​ത്തുസൂ​ക്ഷി​ച്ച ബ​ഹു​സ്വ​ര​ത​യും ജ​ന​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ കാ​ത്തുസൂ​ക്ഷി​ക്ക​ണം. വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ചാ​രു​ത. അ​തി​ല്‍ വി​ള്ള​ല്‍ വീ​ണുകൂ​ടാ. വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​രാ​ന്‍ അ​നു​വ​ദി​ച്ചുകൂ​ടെ​ന്നും ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.