മൊ​ട്ടു​സൂ​ചി മു​ത​ല്‍ വി​വി​പാ​റ്റ് വ​രെ; ബൂ​ത്തു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് 195 ഇ​ന​ങ്ങ​ള്‍
Friday, April 26, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പി​നാ​യി ബൂ​ത്തു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു​പോ​യ​ത് വോ​ട്ടിം​ഗ് യന്ത്ര​ങ്ങ​ള്‍ മു​ത​ല്‍ മൊ​ട്ടു​സൂ​ചി വ​രെ. വി​വി​ധ​യി​നം പോ​സ്റ്റ​റു​ക​ള്‍, ക​വ​റു​ക​ള്‍, ഫോ​റ​ങ്ങ​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ് വ​രെ ഇ​തി​ലു​ള്‍​പ്പെ​ടും.

195 ഓ​ളം ഇ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ബാ​ഗു​ക​ളാ​ണ് ഓ​രോ ബൂ​ത്തി​നു​മു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ർ ഏ​റ്റു​വാ​ങ്ങി​യ​ത്. ഒ​പ്പ​മു​ള്ള മൂ​ന്നു ജീ​വ​ന​ക്കാ​രെ​യും കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍​ത​ന്നെ ന​ല്‍​കി​യി​ട്ടു​ള്ള ചെ​ക്ക് ലി​സ്റ്റു​മാ​യി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ത് ഒ​ത്തു​നോ​ക്കി​യ​ശേ​ഷ​മാ​ണ് ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാറ്റി​യ​ത്.

ഉ​ച്ച​യോ​ടെ വി​ത​ര​ണ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യി. വി​ദൂ​ര​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ദ്യം അ​യ​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ന്നു വൈ​കു​ന്നേ​രം വോ​ട്ടിം​ഗ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ഇ​വി​എ​മ്മു​ക​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് തി​രി​കെ എ​ത്തി​ക്കേ​ണ്ട​ത്. ഇ​തി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ളും കൃ​ത്യ​മാ​യി ന​ൽ​ക​ണം.