പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി; ബൂ​ത്തു​ക​ൾ സ​ജ്ജം
Friday, April 26, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്നു. വോ​ട്ടിം​ഗ് യ​ന്ത്രം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, വി​വി​പാ​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ളാ​ണ് ഓ​രോ ബൂ​ത്തി​ലും നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു കൈ​മാ​റി​യ​ത്.

ഏ​റ്റു​വാ​ങ്ങി​യ സാ​മ​ഗ്രി​ക​ള്‍ ചെ​ക്ക് ലി​സ്റ്റു​മാ​യി ഒ​ത്തു​നോ​ക്കി ഉ​റ​പ്പി​ച്ച ഇ​വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ചു. ബൂ​ത്ത് സജ്ജ​മാ​ക്ക​ല്‍ പ്ര​ക്രി​യ തു​ട​ർ​ന്നു ന​ടന്നു.
കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ്മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (തി​രു​വ​ല്ല), സെ​ന്‍റ് തോ​മ​സ് കോ​ള​ജ് (റാ​ന്നി), മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (ആ​റ​ന്മു​ള),

എ​ലി​യ​റ​യ്ക്ക​ല്‍ അമൃ​ത വി​എ​ച്ച്എ​സ്എ​സ് (കോ​ന്നി), അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്‍റ​ര്‍ (അ​ടൂ​ര്‍), കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് (കാ​ഞ്ഞി​ര​പ്പ​ള്ളി, പൂഞ്ഞാ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ന​ട​ന്ന​ത്.