ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം
Wednesday, April 24, 2024 4:18 AM IST
അ​ടൂ​ര്‍: ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് 27ന് ​തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റേ​ബ് ഏ​ലി​യാ​സ് ചാ​പ്പ​ലി​ല്‍നി​ന്നു ദീ​പ​ശി​ഖ പ്ര​യാ​ണ​വും പു​രാ​ത​ന മാ​ര്‍​ത്തോ​മ്മ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ട​മ്പ​നാ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍നി​ന്നു ജൂ​ബി​ലി പ​താ​ക ഘോ​ഷ​യാ​ത്ര​യും നടക്കും.

കൊ​റ്റ​ന​ല്ലൂ​ര്‍ മ​ര്‍​ത്ത​ശ്മു​നി കു​രി​ശ​ടി, ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍, ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് കു​റി​യാ​ക്കോ​സ് വ​ലി​യ​പ​ള്ളി, സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി, ഐ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വ​ഴി ആ​ന​ന്ദ​പ്പ​ള​ളി സെ​ന്‍റ് മേ​രീ​സ്പ​ള്ളി​യി​ല്‍ ഘോ​ഷ​യാ​ത്ര എ​ത്തി​ച്ചേ​രും.

28ന്് ​ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കും. ജൂ​ബി​ലി വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ ഭ​വ​ന​ശു​ദ്ധീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, സു​റി​യാ​നി കു​ര്‍​ബാ​ന,

സ്വ​ര്‍​ണ​ക്കൊ​ടി​മ​രം സ്ഥാ​പി​ക്ക​ല്‍, സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര മു​ന്‍​കാ​ല വി​കാ​രി​മാ​ര്‍, ട്ര​സ്റ്റി​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ല്‍, ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം, പ്രാ​ര്‍​ഥ​ന സം​ഗ​മം, യു​വ​ജ​ന വ​നി​ത പ്ര​വാ​സി സം​ഗ​മം, ആ​ദി​വാ​സി ഊ​ര്‍ സ​ന്ദ​ര്‍​ശ​നം, വി​ദ്യാ​ര്‍​ഥി സം​ഗ​മം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നു​ത​ങ്ക​ച്ച​ന്‍, മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി.​ജി. കു​ര്യ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നു​മാ​ത്യു ക​ല്ലു​വി​ള​യി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.