ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ സേ​വ​ന​ക്യാ​ന്പി​ൽ പ​ങ്കാ​ളി​യാ​യി മാ​ർ തോ​മ​സ് ത​റ​യി​ലും
Thursday, April 25, 2024 3:21 AM IST
ചു​ങ്ക​പ്പാ​റ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഏ​ക കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന സേ​വ​നോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​യാ​യി സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ 90ല​ധി​കം വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളും വൈ​ദി​ക​രും ചേ​ർ​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന സേ​വ​ന​ ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും. രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വ​ർ​ക്ക് ക്യാ​മ്പ് (സേ​വ​നോ​ത്സ​വം) ഇ​ത്ത​വ​ണ കു​രി​ശു​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​മാ​ണ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, ചാ​ൻ​സി​ല​ർ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ലു​ങ്ക​ൽ, ചു​ങ്ക​പ്പാ​റ അ​സീ​സി സെ​ന്‍റ​റി​ലെ സി​സ്റ്റേ​ഴ്സ്, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.