വികസനത്തിനു പദ്ധതിയൊന്നുമില്ല: പ്രതിപക്ഷം
1281623
Monday, March 27, 2023 11:49 PM IST
പത്തനംതിട്ട: ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും ബജറ്റിൽ ഇല്ലെന്നു പ്രതിപക്ഷം. കഴിഞ്ഞവർഷത്തെ ബജറ്റ് കണക്കുകളിൽ മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുകയാണ്. ഓക്സിജൻ പ്ലാന്റുൾപ്പെടെ തുടങ്ങുമെന്ന പ്രഖ്യാപനം പോലും അതേപടി കടന്നുകൂടിയത് അതുകൊണ്ടാണെന്ന് കോൺഗ്രസിലെ സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
കണക്കുകളിൽ തന്നെ പിഴവുകളുണ്ട്. പൊതുമരാമത്ത് വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനുള്ള തുകയിൽ കുറവുണ്ടായി. ജനങ്ങൾക്ക് ഉപകാരപ്രദമായ ഒന്നും ബജറ്റിൽ ഇല്ല. മറ്റു ചിലതു പ്രഖ്യാപനങ്ങൾ മാത്രമാണ്. കൊടുമൺ റൈസ് മില്ല് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ പ്രോജക്ടാണ്.
ഇപ്പോഴത്തെ ഭരണസമിതി എല്ലാ ബജറ്റിലും ഫണ്ട് നീക്കിവയ്ക്കുന്നുണ്ട്.
കാട്ടുമൃഗശല്യം തടയാൻ കഴിഞ്ഞവർഷം നടപ്പാക്കിയ പദ്ധതി പാളിയതായും പ്രതിപക്ഷാംഗങ്ങളായ റോബിൻ പീറ്റർ, ജെസി അലക്സ്, അജോമോൻ എന്നിവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.