മേരിമാതാ ഫൊറോന ദേവാലയത്തിൽ ഗ്രോട്ടോ വെഞ്ചരിപ്പ് നാളെ
1280539
Friday, March 24, 2023 10:42 PM IST
പത്തനംതിട്ട: മേരിമാതാ ഫൊറോന ദേവാലയങ്കണത്തില്‍ പൂര്‍ത്തീകരിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ഗ്രോട്ടോയുടെയും പരിഹാര പ്രദക്ഷിണവീഥിയുടെയും വെഞ്ചരിപ്പ് നാളെ നടക്കും. ഗ്രോട്ടോയോട് ചേര്‍ന്നു, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍ സ്ഥാപിച്ചാണ് പരിഹാരവീഥി ഒരുക്കിയിരിക്കുന്നത്.
സിഎംസി, കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സ് നല്കിയ സ്ഥലത്ത് ഫാ. ജേക്കബ് ചാത്തനാട്ട് വികാരിയായിരുന്ന കാലഘട്ടത്തിലാണ് നിർമാണത്തിനു തുടക്കമിട്ടത്.
നാളെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഗ്രോട്ടോയും പരിഹാരവീഥിയും ആശീര്‍വദിച്ച് സമര്‍പ്പിക്കും. വികാരി ഫാ. ജേക്കബ് പുറ്റനാനിക്കല്‍, സഹവികാരി ഫാ. ജോബി അറയ്ക്കപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.