തട്ടയിൽ കൃഷിയിടത്തിൽ കാട്ടുപന്നി നാശം വിതച്ചു
1263347
Monday, January 30, 2023 10:09 PM IST
തട്ടയിൽ: തട്ടയിൽ ഭാഗത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപക നാശം വിതച്ചു. വിളവെടുക്കാറായ മരച്ചീനി അടക്കമുള്ള കൃഷിയാണ് നശിപ്പിച്ചത്. കർഷകരുടെ ജീവനോപാധികളാണ് ഇതുമൂലം നശിച്ചത്. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരുടേതടക്കമുള്ള കൃഷികൾക്കാണ് നാശം വിതച്ചു കൊണ്ടിരിക്കുന്നത്.
പന്നിയുടെ ശല്യം ഒഴിവാക്കാനായി ഷീറ്റ് പാളികൾ കൃഷിയിടങ്ങൾക്കു ചുറ്റും വേലിയായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു തകർത്താണ് അകത്തു കടക്കുന്നത്. പന്നിശല്യത്തിനെതിരേ നടപടി ഉണ്ടാകുന്നില്ലെങ്കിൽ കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മൂന്നുദിവസമായി വെള്ളം ഇല്ല
അടൂർ: പ്രാഥമിക ആവശ്യങ്ങൾക്കുപോലും അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വെള്ളം ഇല്ല. കഴിഞ്ഞ മൂന്നു ദിവസമായി അടൂർ ഡിപ്പോയിലും പരിസരത്തും ഒരു തുള്ളി വെള്ളം പോലും ഇല്ല. എംസി റോഡിലൂടെയുള്ള ദീർഘദൂര ബസുകൾ വിശ്രമത്തിനായി നിർത്തുന്ന ബസ് സ്റ്റേഷൻ കൂടിയാണ് അടൂർ.
വെളളം ഇല്ലാതായ വിവരം ജലസേചന വകുപ്പിനെ അറിയിച്ചിരുന്നതായും മൂന്നു ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നു ജീവനക്കാരും വ്യാപാരികളും യാത്രക്കാരും പറഞ്ഞു.