ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മ: എഫ്സിപിഐ ഉദ്ഘാടനം ബിലീവേഴ്സിൽ
1225507
Wednesday, September 28, 2022 10:06 PM IST
തിരുവല്ല: ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ക്ലിനിക്കൽ ഫാർമസിസ്റ്റ് ഇൻ ഇന്ത്യ (എഫ്സിപിഐ) ഉദ്ഘാടനം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ നടന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ പങ്കെടുത്തു.
കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഫാ. സിജോ പന്തപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ചീഫ് ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. ഗ്രേസ് മേരി ജോൺ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം കെ.ആർ. ദിനേശ് കുമാർ, അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്സ് ഓഫ് ഇന്ത്യ കേരളാ ഘടകം അധ്യക്ഷൻ ഡോ. കെ.പി. മുഹമ്മദ് ഹനീഫ, യുഎഇ ക്ലീവ്ലൻഡ് ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. മുഹമ്മദ് ഹിഷാം, ക്ലിനിക്കൽ സ്പെഷലിസ്റ്റ് ഡോ. മാമ്മൻ പോൾ, മുഹമ്മദ് റഷീദ്, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.