രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
1512038
Friday, February 7, 2025 6:14 AM IST
കൊട്ടാരക്കര: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിലെ രണ്ട് ഡ്രൈവർമാരെ പോലീസ് അറസ്റ്റു ചെയ്തു.
സുരേഷ്, പ്രശാന്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബസുകൾക്ക് കേടുപാടുകൾ വരുത്തിയതിനാണ് നിയമ നടപടി.
പണിമുടക്കു ദിവസം ഇവർ പത്തോളം ബസുകൾക്ക് കേടുപാടുകൾ വരുത്തി. എടിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഇവർ ബസുകൾക്ക് കേടുപാടുകൾ വരുത്തുന്നത് സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു.