പുസ്തക പരിചയം സംഘടിപ്പിച്ചു
1601545
Tuesday, October 21, 2025 3:32 AM IST
പുനലൂർ: ബാലൻ മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി വായന സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ പുസ്തക പരിചയം സംഘടിപ്പിച്ചു.
ലൈബ്രറി വായനസമിതി മുഖ്യരക്ഷാധികാരി ഡോ . കെ. ടി .തോമസ് അധ്യക്ഷത വഹിച്ചു.പുനലൂർ താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡി .ദിനേശൻ പുസ്തക പരിചയം നടത്തി. ആദ്യ അഭിലാഷ്, മോഹന ചന്ദ്രൻ, രാജീവ് കരുണാകരൻ ,നിഷ, അനിൽപന്തപ്ലാവ് , രാജൻപിളള, ലൈബ്രറി വായന സമിതി സെക്രട്ടറി വിനായക മുരളി എന്നിവർ പ്രസംഗിച്ചു.