കര്‍ഷക സായാഹ്ന സദസ് 24ന്
1601547
Tuesday, October 21, 2025 3:32 AM IST
അഞ്ചല്‍ : മീന്‍കുളം റസിഡന്റ്സ് അസോസിയേഷനും സനാതന ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന കര്‍ഷക സായാഹ്ന സദസ് 24ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സനാതന ലൈബ്രറി ഹാളില്‍ നടക്കുന്ന സായാഹ്ന സദസിന്റെ ഭാഗമായി വന്യമൃഗആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു അവതരിപ്പിക്കുന്നതിനും പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അവസരമുണ്ടാകും.
പരിഹാര നിര്‍ദേശങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് കര്‍ഷക സായാഹ്ന സദസിലൂടെ ലക്ഷ്യമിടുന്നതെന്ന് സനാതന ലൈബ്രറി പ്രസിഡന്റ് ജെയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍, സെക്രട്ടറി സജീവ് പാങ്ങലംകാട്ടില്, മീന്‍കുളം റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറം, ട്രഷറര്‍ വൈ. സോമന് പരപ്പാടിയില്‍ എന്നിവര്‍ അറിയിച്ചു. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.