ഇന്റർ നാഷണൽ ഗ്രീൻ ഗൗൺ പുരസ്കാരം അമൃതയ്ക്ക്
1461123
Tuesday, October 15, 2024 12:58 AM IST
കൊല്ലം: 2024 ലെ ഇന്റർനാഷണൽ ഗ്രീൻ ഗൗൺ പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിന്. പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളും സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്.
ലിവ് ഇൻ ലാബ്സ് പദ്ധതിയിൽ വിദ്യാർഥികളുടെ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സുസ്ഥിരവികസനം സാധ്യമാക്കാനുമായി ആരംഭിച്ച സംരംഭമാണ് ലിവ് ഇൻ ലാബ്സ്. അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി 2013 ലാണ് ലിവ് ഇൻ ലാബ്സ് സംരംഭം ആരംഭിച്ചതെന്ന് അമൃത വിശ്വവിദ്യാപീഠ പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ് അറിയിച്ചു.