ജാതി സെൻസസ് നടപ്പിലാക്കണം: കെപിഎംഎസ്
1460948
Monday, October 14, 2024 5:34 AM IST
കൊട്ടാരക്കര: സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തണമെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ശർമാജി ആവശ്യപ്പെട്ടു.
3821 കോട്ടാത്തല ശാഖകുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ശാഖാപ്രസിഡന്റ് സുദേവൻ അധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ദിലീപ് കുമാർ പ്രമുഖ വ്യക്തികളെ ആദരിച്ചു.
സജിമോൻ, കോട്ടാത്തല സുരേഷ്, പുഷ്പരാജൻ വാർഡ് മെമ്പർ രാജേഷ്മാധവൻ, മൂഴിക്കോട് സുകുമാരൻ, ദിനേശൻ, ബാബു ഇടക്കടമ്പിൽ എന്നിവർ പ്രസംഗിച്ചു.