കുണ്ടറയിൽ സംസ്ഥാന ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി
1460780
Saturday, October 12, 2024 5:50 AM IST
കുണ്ടറ: ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനും സംയുക്തമായി നടത്തുന്ന 56-ാമത് സംസ്ഥാന ജൂണിയർ ബോൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എംജിഡിഎച്ച്എസ്എസ് ഫോർ ബോയ്സ് ഗ്രൗണ്ടിൽ ആരംഭിച്ചു.
കുണ്ടറ മലർവാടി സ്പോർട്സ് ക്ലബാണ് ആതിഥേയർ. ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് ആൺപെൺ വിഭാഗങ്ങളിലായി 280 കളിക്കാർ പങ്കെടുക്കുന്നുണ്ട്. അഞ്ച് കോർട്ടുകളിലായി നടക്കുന്ന മത്സരങ്ങൾക്ക് കെഎസ്ബിബിഎ പ്രസിഡന്റ് ടി. കെ. ഹെൻട്രി പതാക ഉയർത്തി. കെഡിബി ബിഎ പ്രസിഡന്റ് എസ്. അനിൽ കുമാർ, മലർവാടി പ്രസിഡന്റ് രഞ്ജിത്, ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 10 ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡോ. കിഷോർ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മുഖ്യാതിഥിയാകും. ബാബു ജോസഫ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്,
കെഎസ്ബിബിഎ വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, കെഡിബിബിഎ പ്രസിഡന്റ് അനിൽകുമാർ, എം ജിഡി എച്ച്എസ്എസ് കോഡിനേറ്റർ ഫാ. വി. ജി. കോശി വൈദ്യൻ, കുണ്ടറ സെമിനാരി മാനേജർ എബ്രഹാം.എം. വർഗീസ്, എംജിഡി എച്ച്എസ്എസ് ഫോർ ബോയ്സ് പ്രിൻസിപ്പൽ സജി വർഗീസ്, പിടിഎ പ്രസിഡന്റ് സാജു വർഗീസ്, വാർഡ് മെമ്പർ സുരഭി, എന്നിവർ പ്രസംഗിക്കും.
. സമാപന ദിവസമായ നാളെ വൈകുന്നേരം നാലിന് സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും അദ്ദേഹം നിർവഹിക്കും. കെഎസ്ബിബിഎ പ്രസിഡന്റ് ടി.കെ. ഹെൻട്രി അധ്യക്ഷത വഹിക്കും.