കുമ്പളം മൃഗാശുപത്രി ഉപകേന്ദ്രം ശിലാസ്ഥാപനം നടത്തി
1459284
Sunday, October 6, 2024 5:30 AM IST
കുണ്ടറ: പേരയം പഞ്ചായത്തിലെ കുമ്പളത്ത് മൃഗാശുപത്രി ഉപ കേന്ദ്രത്തിന് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം പ്രഫ. എസ്. വർഗീസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ,
സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, എൻ. ഷേർളി,ലതാ ബിജു, പഞ്ചായത്ത് അംഗങ്ങളായ വിനോദ് പാപ്പച്ചൻ, ആലീസ് ഷാജി, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയി, ഡോ. ദീപ എന്നിവർ സംബന്ധിച്ചു.