കൊട്ടിയം ഹോളിക്രോസിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തി
1458295
Wednesday, October 2, 2024 6:05 AM IST
കൊട്ടിയം: ലോകഹൃദയദിനത്തിന്റെ ഭാഗമായി കൊട്ടിയം ഹോളിക്രോസ്ആശുപത്രിയിൽ " യൂസ് ഹാർട്ട് ഫോർ ആക്ഷൻ " എന്ന പ്രമേയത്തെ ആധാരമാക്കി വിവിധ പരിപാടികൾ നടന്നു. പ്രസ്തുത ചടങ്ങ് ഹോസ്പിറ്റൽ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ദീപ്തി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ ഇന്റർവെൺഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജോസി ചാക്കോ മുഖ്യപ്രഭാഷണവും, ഡോ. അരുൺ പ്രതാപ് ഹൃദ്രോഗ ബോധവത്ക്കരണ ക്ലാസും നയിച്ചു.
നേഴ്സിംഗ് വിദ്യാർഥികൾക്കും ആശുപത്രി ജീവനക്കാർക്കും പ്രത്യേകം സിപിആർ പരിശീലനവും നൽകി. ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഹാർട്ട് അറ്റാക്കിനും ആൻജിയോപ്ലാസ്റ്റിയ്ക്കും ശേഷം ശ്രദ്ധിക്കേണ്ട ക്കാര്യങ്ങളെ കുറിച്ചും രണ്ടാം വർഷ ബി എസ്സി നേഴ്സിംഗ് വിദ്യാർഥിനികൾ വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു തുടർന്ന് നിരവധി പേർ പങ്കെടുത്ത സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പിൽ ഇസിജിടെസ്റ്റും വിവിധ ലാബ് പരിശോധനകളും നടത്തി.