നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മരിച്ചു
1458165
Tuesday, October 1, 2024 10:36 PM IST
പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുനലൂർ ചെമ്മന്തൂർ ബ്രൈറ്റ് വില്ലയിൽ മാത്യു സി. ജോർജ് (70)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ചെമ്മന്തൂർ പുളിമൂട് റോഡിൽ നിന്നും ബൈക്കിൽ സഞ്ചരിക്കവേ മാത്യു ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി പുനലൂർ താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . സംസ്കാരം പിന്നീട് നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടക്കും . ഭാര്യ: പരേതയായ ബ്രിജിത്ത മാത്യു. മക്കൾ: ബ്രൈറ്റ് , ബ്രില്ലിയന്റ് .