വയനാടിനൊരു കൈത്താങ്ങ് പദ്ധതി
1454107
Wednesday, September 18, 2024 6:09 AM IST
കൊല്ലം : ദുരന്തബാധിത പ്രദേശമായ വയനാട് വെലങ്ങാട് പ്രദേശത്തെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന വയനാടിനൊരു കൈത്താങ് പദ്ധതിയിൽ ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാദമിയും പങ്കാളികളായി.
രാമൻ കുളങ്ങര ഡോജോയിൽ നടന്ന ചടങ്ങിൽ ജെകെഎംഒ ഇന്ത്യൻ ചീഫ് ഷിഹാൻ ഡോ. ഷാജി എസ് കൊട്ടാരം കരാട്ടെ ഡോജോകൾ സംഭരിച്ച ഫണ്ട് വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീടിന് കൈമാറി.
ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാഡമി പ്രസിഡന്റ് ഷിഹാൻ ചാൾസ് മോഹൻ മെൻഡസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാൻ വിക്രമൻ നായർ, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജോസ്ഫിൻ എന്നിവർ പ്രസംഗിച്ചു.