ബോധവത്കരണവുമായി മാർക്കറ്റിൽ മാവേലിയെത്തി
1453291
Saturday, September 14, 2024 5:47 AM IST
കൊട്ടിയം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ഓർമപ്പെടുത്താനായി മാവേലി എത്തി. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് നല്ല ഭക്ഷണം കഴിയ്ക്കു, നല്ല ആരോഗ്യത്തോടെ നല്ല ജീവിതം നയിക്കൂ എന്ന സന്ദേശവുമായി മാവേലിയായെത്തിയത്. മായം കലർത്തിയ ഭക്ഷ്യ വസ്തുക്കൾ തിരിച്ചറിയാനുള്ള വഴികൾ, മായം ചേരുന്നതു കാരണമുണ്ടാകുന്ന രോഗങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്കണം നടത്തി.
ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാവേലി ബോധവൽക്കരണം നടത്തി. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഏറ്റവും നല്ല ഭക്ഷ്യസുരക്ഷാ വിദ്യാലയത്തിനുളള അവാർഡ് തഴുത്തല നാഷണൽ പബ്ലിക് സ്കൂളിനാണ് ലഭിച്ചത്.
കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിൽ നടന്ന ചടങ്ങിൽ നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ ലഘുലേഖ വിതരണവും ബോധവത്കണവും ഉദ്ഘാടനം ചെയ്തു.
5000 ത്തോളം പേർക്ക് വിവിധ സ്ഥലങ്ങളിലായി ബോധവത്കണ ലഘുലേഖകൾ വിതരണം ചെയ്തു.
പള്ളിമുക്കിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർ പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറി ഷാനവാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നാസിം സെയിൻ, ഷിബു, കോ- ഓർഡിനേറ്റർ മാരായ നജുമ, ബിജി, ഷീജ, മേരി, നിഷ എന്നിവർ നേതൃത്വം നൽകി.
പ്ലസ് വൺ വിദ്യാർഥിയായ അക്ഷിതാണ് മാവേലിയായി വേഷമിട്ടത്. സ്കൂളിലെ ഓണാഘോഷത്തിന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.