വയനാട് ദുരന്തത്തിൽ അനുശോചിച്ചു
1440760
Wednesday, July 31, 2024 6:08 AM IST
കൊല്ലം: വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായവും വീടുകൾ നഷ്ടമായവർക്ക് അടിയന്തരമായി പുനരധിവാസവും നൽകണമെന്ന് ഫ്രണ്ട്സ് കേരള പ്രസിഡന്റ് ആസാദ് ആശിർവാദ് അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു.
എം. സങ്, വിജയകുമാർ കല്ലട, അലക്സ് നെപ്പോളിയൻ, ശിവദാസൻ പെരുമ്പുഴ, സാബ് മുകുന്ദപുരം, കൃഷ്ണകുമാർ മരുത്തടി, റോസ് ആനന്ദ്, കെ.ഇ. ബൈജു, സുരേഷ് മാങ്കോണം എന്നിവർ പ്രസംഗിച്ചു.