കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം: ഋഷിരാജ് സിംഗ്
1435737
Saturday, July 13, 2024 6:16 AM IST
അഞ്ചല്‍ : കുട്ടികളില്‍ അമിതമായി ഉണ്ടാകുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാതാപിതാക്കള്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപിയും എക്സൈസ് കമ്മീഷണറുമായിരുന്ന ഋഷിരാജ് സിംഗ്. വയല എൻവി യുപി സ്കൂളിലെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അഭിരുചിക്കനുസരിച്ചു വിദ്യാഭ്യാസം നൽകണം. കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.പിടിഎ പ്രസിഡന്റ് ജി. രാമാനുജൻ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. വയലാ വാസുദേവൻ പിള്ള സ്മാരക എൻഡോവ്മെന്റ് വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും മുൻ മാനേജർ കെ. മീനാക്ഷി അമ്മ സ്മാരക എൻഡോവ്മെന്റ് വിതരണം ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃതയും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജി. ദിനേശ് കുമാർ, ബി. ശിവദാസൻ പിള്ള, ബി.എസ് സോളി, ബി.എസ്. ബീന, ഷൂജ ഉൽ മുൽക്, ബിന്ദു അശോകൻ, ജെ.എസ്. റാഫി, ബി. മുരളീധരൻ പിള്ള, തുടങ്ങിവർ പ്രസംഗിച്ചു.