പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച എ​ല്ലാകു​ട്ടി​ക​ള്‍​ക്കും പ്ല​സ് വ​ണ്‍ സീ​റ്റ് ഉ​റ​പ്പാ​ക്കു​ം: മ​ന്ത്രി ജെ.ചി​ഞ്ചു റാ​ണി
Sunday, June 23, 2024 5:46 AM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന​ത്ത് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഇ​ക്കു​റി​യും മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നെന്നും വി​ജ​യി​ച്ച എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ്ല​സ് വ​ണ്‍ സീ​റ്റ് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം കൂ​ട്ടി​യ​തു​പോ​ലെ ഈ ​വ​ര്‍​ഷ​വും 20 ശ​ത​മാ​നം സീ​റ്റ് സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ദ്യ​ാഭ്യാ​സ​പ​ര​മാ​യ ഏ​തു മേ​ഖ​ല​യി​ലും കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ള്‍ മി​ക​ച്ച നേ​ട്ട​മാ​ണ് കൈ​വ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​മാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സം​ഘ​ടി​പ്പി​ച്ച മി​ക​വ് 24 ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ല​സ് വ​ണ്‍ സീ​റ്റ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യ മ​ന്ത്രി സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ക്ലാ​സ് റൂ​മു​ക​ള്‍ എ​ല്ലാം ഹൈ​ട്ടെ​ക്ക് ആ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ലാ​തി കു​റ​യു​ക​യാണെന്നും മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​അം​ബി​കാ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം .​മു​ര​ളി, ഗീ​താ​കു​മാ​രി, മി​നി ദാ​നി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം .​മ​നീ​ഷ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു