ക​രാ​റു​കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​മ​രം റേ​ഷ​ൻ വി​ത​ര​ണ​ത്തെ ബാ​ധി​ക്കും
Sunday, June 16, 2024 3:29 AM IST
കൊല്ലം :നാ​ഷ​ണ​ൽ ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ഗോ​ഡൗ​ണി​ൽ നി​ന്ന് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച വ​ക​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ കു​ടി​ശിക വ​രു​ത്തി​യ​തി​നാ​ൽ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി റേ​ഷ​ൻ ഡി​പ്പോ​യി​ൽ എ​ത്തി​ക്കാ​ൻ ക​രാ​റു​കാ​രാ​യവാ​ഹ​ന ഉ​ട​മ​ക​ൾ ത​യാ​റാ​കാത്തത് റേഷൻ സംവിധാനത്തെ തകർക്കുമെന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ - യൂടിയൂസി പ്ര​സി​ഡ​ന്‍റ് ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ൻ മുന്നറിയിപ്പ് നൽകി.

ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​രാ​ർ ഉ​ട​മ ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​ക്കാ​ത്ത​തി​നാ​ൽ ര​ണ്ടു​മാ​സ​മാ​യി ശ​മ്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ന്നു. സ്കൂ​ളു​ക​ൾ തു​റ​ന്ന സ​മ​യ​ത്ത് ശ​മ്പ​ളം മു​ട​ക്കം വ​രു​ത്തി​യ​തി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്പ​രി​ഹ​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​രു​ടെ സ​മ​ര​വും തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​വും മൂ​ലം റേ​ഷ​ൻ​ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തു​ന്നി​ല്ല . പാ​വ​പ്പെ​ട്ട കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക്റേ​ഷ​ൻ വി​ഹി​തം മു​ട​ങ്ങി പ​ട്ടി​ണി​യി​ലാ​ണ്. ആ​യ​തി​നാ​ൽ വി​ത​ര​ണം സു​ഖ​ക​ര​മാ​യി ന​ട​ത്താ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​വും കൂ​ലി കൂ​ടു​ത​ലും ഉ​ൾ​പ്പെ​ടെ കൊ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.